"വെറുതെ ആവി പിടിക്കുന്നത് ശ്വാസകോശത്തെ ബാധിക്കും" മുന്നറിയിപ്പുമായി തമിഴ്‌നാട് ആരോഗ്യമന്ത്രി

തിങ്കള്‍, 17 മെയ് 2021 (17:49 IST)
കൊവിഡ് വരാതിരിക്കാൻ ജനങ്ങൾ ആവി പിടിക്കുന്നതിനെതിരെ തമിഴ്‌നാട് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ആവി പിടിക്കുന്നത് കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമല്ലെന്നും ഡോക്‌ടറുടെ നിർദേശമില്ലാതെ ഇത്തരത്തിൽ ആവി പിടിക്കുന്നത് ശ്വാസകോശത്തിനെ ദോഷകരമായി ബാധിക്കുമെന്നും മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു.
 
കൊവിഡ് പ്രതിരോധ നടപടികളുടെ പേരിൽ ആവി പിടിക്കണമെന്ന രീതിയിൽ ഒട്ടേറെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണമുണ്ടായിരുന്നു. ഇതിനെ തുടർന്ന് തമിഴ്‌നാട്ടിൽ പലയിടത്തും പൊതിയിടങ്ങളിൽ ആവി പിടിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ഡോക്‌ടറുടെ ഉപദേശമില്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ശ്വാസകോശത്തെ ദോഷകരമായി ബാധിക്കും. കൊവിഡ് ബാധിക്കുന്നവർ സ്വയം ചികിത്സയിലേക്ക് നീങ്ങുന്നത് അപകടം വിളിച്ചുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍