തമിഴ്‌നാട്ടില്‍ 3949 കൊവിഡ് രോഗികള്‍ കൂടി, ചെന്നൈയില്‍ മാത്രം ഇന്ന് 2167 കേസുകള്‍

ഗേളി ഇമ്മാനുവല്‍

തിങ്കള്‍, 29 ജൂണ്‍ 2020 (19:51 IST)
അനുദിനം പെരുകുകയാണ് തമിഴ്‌നാട്ടിലെ കൊവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്‌ച 3949 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം ഇന്ന് 2167 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
 
ചെന്നൈയില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 പേരാണ് തമിഴ്‌നാട്ടില്‍ കൊവിഡ് ബാധ മൂലം മരണമടഞ്ഞത്. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 1141 ആയി.
 
അതേസമയം, ആരോഗ്യരംഗത്തെ വിദഗ്‌ധരും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമ്മില്‍ ഒരു മീറ്റിംഗ് ഇന്ന് നടന്നിരുന്നു. തമിഴ്‌നാട്ടില്‍ മൊത്തമായി ലോക്‍ഡൌണ്‍ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ആരോഗ്യവിദഗ്ധര്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചു എന്നാണ് സൂചന. കൊവിഡ് ബാധ കൂടുതലുള്ള ജില്ലകളില്‍ പ്രത്യേകമായി തീരുമാനമെടുത്താല്‍ മതിയാകുമെന്നാണ് നിര്‍ദ്ദേശം ഉണ്ടായതെന്നറിയുന്നു.
 
അങ്ങനെയാണെങ്കില്‍ ചെന്നൈ ഉള്‍പ്പടെയുള്ള ചില ജില്ലകളില്‍ നിലവിലുള്ള ലോക്‍ഡൌണ്‍ തുടരാനാണ് സാധ്യത.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍