സൗത്ത് കൊറിയന്‍ പ്രസിഡന്റും ഭാര്യയും ആസ്ട്രാസെനക്കയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്

ചൊവ്വ, 23 മാര്‍ച്ച് 2021 (12:13 IST)
സൗത്ത് കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായും ഭാര്യയും ആസ്ട്രാസെനക്കയുടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 68കാരനായ മൂണ്‍ ജാ തന്റെ ഓഫീസിനടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം സൗത്ത് കൊറിയന്‍ സര്‍ക്കര്‍ ചൊവ്വാഴ്ച ഏകദേശം മൂന്നുലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ വിതരണം ചെയ്തത്.
 
ആരോഗ്യപ്രവര്‍ത്തകര്‍ക്കും 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്. അതേസമയം തിങ്കളാഴ്ച 346 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിതീകരിച്ചത്. ഇതുവരെ 1,704 പേരാണ് കൊവിഡ് മൂലം സൗത്ത് കൊറിയയില്‍ മരണപ്പെട്ടിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍