രാജ്യത്തെ യുവാക്കള്‍ക്കായി തപാല്‍ വകുപ്പിന്റെ കത്തെഴുത്ത് മത്സരം

ശ്രീനു എസ്

തിങ്കള്‍, 22 മാര്‍ച്ച് 2021 (20:39 IST)
തപാല്‍ വകുപ്പ് രാജ്യത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലെയും ചെറുപ്പക്കാര്‍ക്കായി ബന്ധപ്പെട്ട പോസ്റ്റല്‍ സര്‍ക്കിള്‍ ഓഫീസുകള്‍ വഴി യൂണിവേഴ്‌സല്‍ പോസ്റ്റല്‍ യൂണിയന്റെ (യുപിയു) 2021 ന്റെ അന്താരാഷ്ട്ര കത്തെഴുത്ത്  മത്സരം സംഘടിപ്പിക്കുന്നു. 'നിങ്ങളുടെ  കോവിഡ് -19 അനുഭവത്തെക്കുറിച്ച്  കുടുംബാംഗത്തിന് ഒരു കത്ത്' എന്നതാണ് വിഷയം. 2021 മാര്‍ച്ച് 31 നുള്ളില്‍ 15 വയസ്സുപൂര്‍ത്തിയാവുന്ന  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം
 
സംസ്ഥാനത്തെ ബന്ധപ്പെട്ട തപാല്‍ സര്‍ക്കിള്‍ സ്‌കൂളുകള്‍ / കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മത്സരം നടത്താം, കൂടാതെ മത്സാരാര്‍ത്ഥികള്‍ സ്‌കൂളുകള്‍ / കേന്ദ്രങ്ങള്‍  എന്നിവിടങ്ങളില്‍ നേരിട്ട് ഹാജരാകാതെ അവരുടെ വീട്ടില്‍ ഇരുന്നു  മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും നല്‍കുന്നു. വീട്ടില്‍ നിന്ന് പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവരുടെ എന്‍ട്രികള്‍ സ്പീഡ്പോസ്റ്റ് വഴി ബന്ധപ്പെട്ട തപാല്‍ സര്‍ക്കിള്‍ഓഫീസിലെ നിയുക്ത നോഡല്‍ ഓഫീസര്‍ക്ക് യോഗ്യത രേഖകള്‍ക്കൊപ്പം അയക്കണം
 
എല്ലാ വിശദാംശങ്ങളും ഇന്ത്യ പോസ്റ്റിന്റെ വെബ്സൈറ്റില്‍  ലഭ്യമാണ്: https://www.indiapost.gov.in/VAS/Pages/News/Letter_Writing_2021.pdf. സംശയനിവാരണത്തിന് ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക : [email protected]

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍