സൗദിയില്‍ വര്‍ക്ക് ഫ്രം ഹോം അവസാനിക്കുന്നു; സര്‍ക്കാര്‍ ജീവനക്കാരോട് ഓഗസ്റ്റ് 30ന് ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

ശ്രീനു എസ്

തിങ്കള്‍, 24 ഓഗസ്റ്റ് 2020 (10:18 IST)
സര്‍ക്കാര്‍ ജീവനക്കാരോട് ഓഗസ്റ്റ് 30ന് ജോലിയില്‍ പ്രവേശിക്കാന്‍ സൗദി മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദേശം നല്‍കി. കൊവിഡിന്റെ സാഹചര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ ജീവനക്കാര്‍ വീടുകളില്‍ ഇരുന്നായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍ അടുത്ത ഞായറാഴ്ച മുതല്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് പ്രവേശിക്കണമെന്നാണ് പുതിയ നിര്‍ദേശം. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഇന്നലെ പുറപ്പെടുവിച്ചു.
 
എന്നാല്‍ രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടിയ വിഭാഗങ്ങളില്‍പെട്ട ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ ഹാജരാകാന്‍ അനുവദിക്കരുതെന്നും നിര്‍ദേശമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍