കൊവിഡ് കാലം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യചെയ്യുന്നത് പെണ്‍കുട്ടികള്‍

ശ്രീനു എസ്

ചൊവ്വ, 3 നവം‌ബര്‍ 2020 (19:07 IST)
ലോക്ക് ഡൗണില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ആത്മഹത്യാപ്രവണത കൂടുന്നതായി പഠനം. കൂടാതെ ആത്മഹത്യ ചെയ്യുന്നവരില്‍ മുന്‍പന്തിയില്‍ ഉള്ളത് പെണ്‍കുട്ടികളാണെന്നും കണ്ടെത്തി. ഡിജിപി ആര്‍ ശ്രീരേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. ജൂലൈവരെയുള്ള ആറുമാസത്തെ കണക്കുകള്‍ പ്രകാരം 158 കുട്ടികളാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. ഇതില്‍ 90പേരും പെണ്‍കുട്ടികളാണ്.
 
15നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളിലാണ് ആത്മഹത്യാപ്രവണത കൂടുതല്‍. ലൈംഗികചൂഷണവും പ്രോമനൈരാശ്യവുമാണ് പ്രധാന രണ്ടുകാരണങ്ങള്‍. അതേസമയം 41ശതമാനം കുട്ടികളും പ്രത്യേകിച്ച് കാരണങ്ങളൊന്നും കൂടാതെയാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചെറുപ്പക്കാരിലെ ആത്മഹത്യ കൂടിയതായും പഠനം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍