ഇന്ത്യയില്‍ 21 കൊവിഡ് കേസുണ്ടാകുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഒന്ന്, കേരളത്തില്‍ മൂന്നില്‍ ഒന്ന്

ശ്രീനു എസ്

ബുധന്‍, 17 ഫെബ്രുവരി 2021 (11:13 IST)
സെറോ പ്രിവലന്‍സ് പഠനം അനുസരിച്ച് ഇന്ത്യയില്‍ 21 കേസുണ്ടാകുമ്പോള്‍ ഒരു കേസാണ് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തില്‍ മൂന്നില്‍ ഒന്ന് എന്ന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ മികവിലേയ്ക്കും ഇവിടെ നടപ്പിലാക്കുന്ന സര്‍വൈലന്‍സിന്റേയും റിപ്പോര്‍ട്ടിങ്ങിന്റേയും കാര്യക്ഷമതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
 
തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകയില്‍ 27 കേസ് ഉണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തമിഴ്നാടില്‍ 24 കേസുണ്ടാകുമ്പോഴാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ രോഗികളുടെ എണ്ണം കൂടുന്നു എന്ന തോന്നല്‍ എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍