‘MyGov Corona Newsdesk’ എന്നറിയപ്പെടുന്ന ടെലിഗ്രാം ഗ്രൂപ്പ്, കൃത്യമായ അപ്‌ഡേറ്റുകളും വൈറസിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന പ്രധാന സന്ദേശങ്ങളും ഈ ഗ്രൂപ്പിൽ എത്തും.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും സര്‍ക്കാര്‍ സൃഷ്‌ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ഔദ്യോഗിക അപ്‌ഡേറ്റുകൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.