രാജ്യത്ത് ഇന്നലെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,27,197 പേര്‍

ശ്രീനു എസ്

ശനി, 20 ഫെബ്രുവരി 2021 (11:29 IST)
രാജ്യത്ത് ഇന്നലെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 5,27,197 പേര്‍. ഇതോടെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ ആകെ എണ്ണം 1,07,15,204 ആയിട്ടുണ്ട്. കഴിഞ്ഞമാസം 16മുതലാണ് രാജ്യത്ത് വാക്‌സിനേഷന്‍ ആരംഭിച്ചത്. രണ്ടു കുത്തിവയ്പ്പ് കഴിയുമ്പോഴാണ് വാക്‌സിനേഷന്‍ പൂര്‍ണമാകുന്നത്. ആദ്യ കുത്തിവയ്‌പ്പെടുത്ത് 28ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ കുത്തിവയ്‌പ്പെടുക്കുന്നത്. രണ്ടുകുത്തിവയ്‌പ്പെടുത്ത് 14ദിവസങ്ങള്‍ക്കു ശേഷം ശരീരത്തില്‍ കൊവിഡിനെതിരായ ആന്റി ബോഡി ഉല്‍പാദിപ്പിച്ച് തുടങ്ങും.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 13,993 പുതിയ കൊവിഡ് പോസിറ്റീവ് കേസുകളാണ്. രാജ്യത്ത് ഇന്നും രോഗമുക്തരുടെ എണ്ണം കുറവാണ്. 10,307 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 101 പേര്‍ ഇന്നലെ മരിച്ചു. 1,06,78,048 പേര്‍ ഇന്ത്യയില്‍ കൊവിഡില്‍നിന്നും രോഗമുക്തി നേടി. 1,07,15,204 പേര്‍ ഇന്ത്യയില്‍ വാക്‌സിന്‍ സ്വീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍