രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.09 കോടിയിലേറെ പേര്‍

ശ്രീനു എസ്

ഞായര്‍, 7 മാര്‍ച്ച് 2021 (13:04 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 2.09 കോടിയിലേറെ പേര്‍. 2,09,22,344 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 18,711 പേരാണ്. ജനുവരി 29നു ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്. 100പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. 14,392 പേര്‍ ഈ സമയത്ത് കൊവിഡ് മുക്തരായിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരായവരുടെ ആകെ എണ്ണം 1,12,10,799 ആയിട്ടുണ്ട്. 
 
അതേസമയം രോഗം മൂലം രാജ്യത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 1,57,756 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,84,523 ആണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍