മധ്യപ്രദേശിലെ ഉജ്ജയിനിയിലായിരുന്നു രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം സംഭവിച്ചത്. ഡെൽറ്റ പ്ലസ് വൈറസ് വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ച കേരളം,മധ്യപ്രദേശ്,മഹാരാഷ്ട്രാ എന്നിവിടങ്ങളിൽ കടുത്ത ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രത നിർദേശം നൽകിയിരുന്നു. ഇതിനിടെ ജമ്മു കാശ്‌മീരിലും കർണാടകയിലും ഓരോ ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചതായും റിപ്പോർട്ടുണ്ട്.