ഫെബ്രുവരി 20നു മുന്‍പ് ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ ഡല്‍ഹി

ശ്രീനു എസ്

ചൊവ്വ, 16 ഫെബ്രുവരി 2021 (12:35 IST)
ഡല്‍ഹിയില് 2,191 ആരോഗ്യപ്രവര്‍ത്തകരാണ് തിങ്കളാഴ്ച വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ കുത്തിവയ്പ്പ് തുടങ്ങി രണ്ടു ദിവസമായപ്പോഴാണ് ഇത്രവലിയ നേട്ടം ഡല്‍ഹി കൈവരിച്ചത്. ഈമാസം 20നുമുന്‍പ് വാക്‌സിനേഷന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഡല്‍ഹി
 
നിലവില്‍ 4,047 ആരോഗ്യപ്രവര്‍ത്തകരാണ് വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചത്. രാജ്യവ്യാപകമായി ജനുവരി 16 മുതലാണ് വാക്സിനേഷന്‍ ആരംഭിച്ചത്. രണ്ടുതവണയായിട്ടാണ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കുന്നത്. രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷമാകും ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടുകയുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍