സംസ്ഥാനത്ത് ഇന്ന് 4.30 ലക്ഷം പേർക്ക് വാക്‌സിൻ നൽകി, സിറിഞ്ച് ക്ഷാമത്തിനും താത്‌കാലിക പരിഹാരം

തിങ്കള്‍, 23 ഓഗസ്റ്റ് 2021 (19:57 IST)
സംസ്ഥാനത്ത് വാക്‌സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,29,618 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. . 1,170 സര്‍ക്കാര്‍ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1513 വാക്സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പെർക്ക് വാക്‌സിൻ ലഭ്യമാക്കാനാണ് യജ്ഞത്തിലൂടെ ഉദ്ദേശിക്കുന്നത്.
 
സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 2,62,33,752 പേര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ട്. അതില്‍ 1,92,89,777 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 69,43,975 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. 2021-ലെ പ്രൊജക്ടഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 54.49 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.62 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്.
 
18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 67.21 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.20 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ചെന്നൈയിൽ നിന്നും മുംബൈയിൽ നിന്നും കൂടുതൽ സിറിഞ്ച് കൂടി ലഭ്യമായതോടെ സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിനും താത്കാലിക പരിഹാരമായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍