ഒമിക്രോണിൻ്റെ ബിഎ 4 വകഭേദത്തിൻ്റെ പിൻഗാമിയാണ് ബിഎ 4.6. ഇതാദ്യമായി 2022 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. പിന്നീട് ലോകമെങ്ങും വ്യാപിച്ചു. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ വ്യാപനശേഷിയുണ്ടെങ്കിലും ഇത് ഗുരുതരമായ രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടാക്കിയതായി റിപ്പോർട്ടില്ല.