ഓണമായാല്‍ എരിശ്ശേറിയും എരിശ്ശേരിയും പുളിശ്ശേരിയുമൊക്കെത്തന്നെ നാവിനു പഥ്യം. ഇതാ കറിക്കൂട്ട്. പാചകം പരീക്ഷിച്ചോളൂ.
ചേര്‍ക്കേണ്ടവ:
നേന്ത്രക്കായ- രണ്ട് ചേന- മുക്കാല്‍ കിലോ കുരുമുളക് പൊടി- 2 1/2 ടീസ്പൂണ്‍ മല്ലിപ്പൊടി- മുക്കാല്‍ റ്റീസ്പൂണ്‍ ജീരകം- ഒന്നര ടീസ്പൂണ്‍ കടുക്- ഒന്നര ടീസ്പൂണ്‍ വെളിച്ചെണ്ണ- 1 1/2 ടേബിള്‍ സ്പൂണ്‍ നാളീകേരം- ഒന്നര മുറി കറിവേപ്പില- മൂന്ന് തണ്ട് ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
നേന്ത്രക്കായയും ചേനയും ചതുരക്കഷണങ്ങളാക്കി മുറിച്ച് കുരുമുളക് പൊടിയും, മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. അതിനുശേഷം ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. എട്ടാമത്തെ ചേരുവയില്‍ നിന്ന് പകുതി മാറ്റി വയ്ക്കുക. ബാക്കി പകുതി ജീരകവും ചേര്‍ത്ത് നന്നായി അരച്ച് വെന്ത കഷണങ്ങളില്‍ ഇളക്കി ചേര്‍ക്കുക. തിളച്ച് വരുമ്പോള്‍ ഇറക്കി വയ്ക്കുക. ഒരു പാത്രത്തില്‍ വെളിച്ചെണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ അതില്‍ കടുകിട്ട് പൊട്ടിക്കുക. മാറ്റിച്ച തേങ്ങ ചിരകിയതും കറിവേപ്പിലയും ഇട്ട് സ്വര്‍ണ്ണനിറമാകുന്നത് വരെ ഇളക്കുക. എന്നിട്ട് ഇറക്കി വച്ച് കഷണത്തില്‍ ഇടുക. നല്ലവണ്ണം ഇളക്കി ചേര്‍ത്ത് മൂടി വയ്ക്കുക.