പനീര്‍ കാപ്സിക്കം

പെട്ടന്നു പാചകം ചെയ്യാവുന്ന ഒരു വിഭവമിതാ.. പനീര്‍ കാപ്സിക്കം. ചോറിനും പലഹാരങ്ങള്‍ക്കുമൊപ്പം ഒന്നാംതരം...

ചേര്‍ക്കേണ്ടവ:

കാപ്സിക്കം അരിഞ്ഞത് -ഒരു കപ്പ്
പനീര്‍ -രണ്ടു കപ്പ്
തക്കാളി ചെറുതായി അരിഞ്ഞത് 2
എണ്ണ ആവശ്യത്തിന്
വെളുത്തുള്ളി- 2 അല്ലി
ഇഞ്ചി ചെറിയ കഷ്ണം
സവാള- അരമുറി
ഉപ്പ് ആവശ്യത്തിന്
മല്ലിയില, തക്കാളി വട്ടത്തില്‍ അരിഞ്ഞത് അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം:

എണ്ണ ഒരു പാനില്‍ തിളപ്പിക്കുക. സവാള, വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. ഇതില്‍ പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തു വഴറ്റുക. തുടര്‍ന്ന് ആവശ്യത്തിന് ഉപ്പു ചേര്‍ക്കുക. എന്തെങ്കിലും സോസ് ഉണ്ടെങ്കില്‍ ചേര്‍ത്തിളക്കിയാല്‍ കൂടുതല്‍ സ്വാദു കിട്ടും. മല്ലിയിലയും തക്കാളി കഷ്ണങ്ങളും വച്ച് അലങ്കരിച്ച് ചൂടോടെ വിളമ്പുക.

വെബ്ദുനിയ വായിക്കുക