അമ്പഴങ്ങാ അച്ചാര്‍

അമ്പഴങ്ങയും അമ്പഴവുമൊക്കെ നന്നേ വിരളമാണ്. പക്ഷേ അച്ചാറിന് ഇത്രത്തോളം രുചികരമായ മറ്റൊരു കായില്ലെന്ന് എത്രപേര്‍ക്ക് അറിയാം. ഇതാ അമ്പഴങ്ങാ അച്ചാര്‍.

ചേര്‍ക്കേണ്ടവ‍:

അമ്പഴങ്ങാ - 500 ഗ്രാം
മുളകുപൊടി - 75 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 10 ഗ്രാം
ഉലുവാപ്പൊടി - 10 ഗ്രാം
കടുക്- ഒരു നുള്ള്
എണ്ണ ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

അമ്പഴങ്ങ കീറി പാകത്തിന് വലുപ്പത്തില്‍ തയ്യാറാക്കിവയ്ക്കുക. തലേന്നേ അരിഞ്ഞ് ഉപ്പിട്ടുവച്ചാല്‍ കൂടുതല്‍ നന്ന്. അല്‍പ്പം എണ്ണയില്‍ കടുകിട്ട് പൊട്ടുമ്പോള്‍, മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് ഇളക്കുക. അല്‍പ്പം വെള്ളം ചേര്‍ത്ത് ഒന്നു ചൂടാകുമ്പോള്‍ അരിഞ്ഞ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. അധികം തിളയ്ക്കാതെ വാങ്ങിവയ്ക്കുക. വെള്ളമയമില്ലാത്ത കുപ്പിയിലാക്കി സൂക്ഷിക്കുക.

വെബ്ദുനിയ വായിക്കുക