മക്രോണി ചീസ്

പേരുകേട്ട് പേടിക്കുകയൊന്നും വേണ്ട. രുചിച്ചാല്‍ ആള് കേമന്‍ തന്നെ...കൈപ്പുണ്യം പരീക്ഷിച്ചോളൂ.

ചേര്‍ക്കേണ്ടവ‍:

മക്രോണി 300 ഗ്രാം
വെണ്ണ 3 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് 1
ചിക്കന്‍ എല്ലുമാറ്റിയത് 100 ഗ്രാം
ചീസ് 100 ഗ്രാം
ചില്ലി സോസ് 200 മി ലി
പാല്‍ 300 മി ലി
കുരുമുളകുപൊടി 1/2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം:

ഉപ്പു ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തിലിട്ട് മക്രോണി വേവിച്ച് കോരുക. വെണ്ണ ചൂടാക്കി ചിക്കനും സവാള അരിഞ്ഞതുമിട്ട് വഴറ്റുക. ചില്ലി സോസ് പാലില്‍ കലക്കി ഇതിലേക്ക് ഒഴിക്കുക. തിളയ്ക്കുന്നതുവരെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് ചീസ് കൂടി ചേര്‍ക്കുക. തീ കുറച്ച് സോസ് കട്ടിയാകുന്നതുവരെ ഇളക്കുക. ഇതില്‍ മക്രോണി ചേര്‍ത്ത് ഉപ്പും കുരുമുളകുപൊടിയും തൂവി യോജിപ്പിക്കുക.

വെബ്ദുനിയ വായിക്കുക