അരിപ്പൊടി 2 കപ്പ് പനീര്‍ ഉടച്ചത് 3/4 കപ്പ് എണ്ണ അര ടേബിള്‍ സ്പൂണ്‍ തേങ്ങാ ചിരകിയത് അര കപ്പ് കിസ്മിസ് കാല് കപ്പ് അണ്ടിപ്പരിപ്പ് കാല് കപ്പ് ചൂടുള്ള വെള്ളം ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം:
ഒരു ചീനച്ചട്ടിയിലിട്ട് മൂന്ന് മിനിറ്റ് നേരം അരിപ്പൊടി ചെറുതായി വറുക്കുക. തണുക്കുമ്പോള്‍ പനീര്‍ ഉടച്ചതും തിളച്ച വെള്ളവും വെള്ളവും ഉപ്പും എണ്ണയും കൂടി ചേര്‍ത്ത് ഇടിയപ്പം മാവിന്റെ പരുവത്തില്‍ കുഴയ്ക്കുക. ഈ മാവ് അച്ചില്‍ നിറച്ച് ഇഡ്ഡലി തട്ടുകളിലേയ്ക്ക് പിഴിയുക. ചിരകിയ തേങ്ങാ ഇതിലിട്ട് പത്തു മിനിറ്റ് വേവിക്കുക. തണുക്കുമ്പോള്‍ എടുത്ത് നെയ്യില്‍ കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും, മല്ലിയില എന്നിവ മൂപ്പിച്ച് ഇതിലിട്ട് ഉപയോഗിക്കാം.