കരിമീന്‍ വറുത്തത്‌

കരിമീന്‍ പൊള്ളിച്ചതെന്നു പറയുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും. സ്വയമൊന്നു പരീക്ഷിച്ചാലോ...

ചേര്‍ക്കേണ്ടവ:

കരിമീന്‍ 800 ഗ്രാം
മുളക്‌ പൊടി, കുരുമുളക്‌ പൊടി ആവശ്യത്തിന്‌
മഞ്ഞള്‍പ്പൊടി കാല്‍ സ്പൂണ്‍
ഉപ്പ്‌ ആവശ്യത്തിന്‌

ഉണ്ടാക്കുന്ന വിധം:

മുളക്‌ പൊടിയും കുരുമുളക്‌ പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും വെളളം ചേര്‍ത്ത്‌ കുഴച്ചെടുത്ത്‌ മീനിന്‍റെ പുറം വരിഞ്ഞു കീറി അതില്‍ പുരട്ടുക. ഒരു മണിക്കൂര്‍ വച്ചതിനു ശേഷം എണ്ണയിലിട്ട്‌ വറുത്തെടുത്ത്‌ ഉപയോഗിക്കാം.

വെബ്ദുനിയ വായിക്കുക