മുറിച്ച തേങ്ങാ കേടുകൂടാതെ സൂക്ഷിക്കാന്‍ വിനാഗിരിയോ ഉപ്പുപൊടിയോ പുരട്ടിവയ്ക്കുക.
തേങ്ങാമുറി തണുത്ത വെള്ളത്തില്‍ ഇട്ടു വച്ചാല്‍ അവ പെട്ടെന്നു കേടാകുകയില്ല.
കൂടുതല്‍ ഉണങ്ങിയ തേങ്ങ പൊട്ടിക്കുമ്പോള്‍ ചിരട്ടയില്‍ നിന്ന് അടര്‍ന്നുപോകാതിരിക്കാന്‍ പൊട്ടിക്കുന്നതിനു മുന്‍പ് ഒന്നുരണ്ടു മണിക്കൂര്‍ വെള്ളത്തിലിട്ടു വയ്ക്കുക.
തേങ്ങാ കുറച്ചു സമയം വെള്ളത്തിലിട്ടു വച്ച ശേഷം പൊട്ടിച്ചാല്‍ നേര്‍പകുതിയായി പൊട്ടിവരും.
കണ്ണിന്റെ മുകളില്‍ നനവുള്ള തേങ്ങ കേടുവന്നതായിരിക്കും. നല്ല കനമുള്ളതും എന്നാല്‍ കുലുങ്ങാത്തതുമായ തേങ്ങ മൂപ്പു കുറഞ്ഞതായിരിക്കും.