കറപോകാന്‍ എന്തുചെയ്യും?

WD
പുതിയ കുക്കറാണ് വാങ്ങിയിട്ട് അധിക കാലമായില്ല. പക്ഷേ പറഞ്ഞിട്ട് കാര്യമില്ല അകമെല്ലാം കറപിടിച്ച് മങ്ങിയിരിക്കുന്നു. എന്തുചെയ്യും?

വെറുതെ ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമില്ല. കുക്കറില്‍ കുറച്ച് പുളി വെള്ളം തിളപ്പിച്ചു നോക്കൂ. കറ പോയ വഴി അറിയില്ല.

ഇനി പ്ലാസ്റ്റിക് ബക്കറ്റിന്‍റെ നിറം പോയി എന്ന പരാതിയാണോ? അല്‍പ്പം മണ്ണെണ്ണ പുരട്ടി വെയിലത്ത് വച്ച് ഉണക്കിയ ശേഷം കഴുകി നോക്കൂ, തിളക്കം വര്‍ദ്ധിച്ചില്ലേ?

വാഷ്ബേസിനില്‍ ഇരുമ്പ് കറ ഉണ്ടെങ്കില്‍ ഭംഗി നശിച്ച് അഴുക്ക് പുരണ്ടതായി തോന്നും. ഇത് മാറ്റാന്‍ അല്‍പ്പം ഉപ്പും ടര്‍പ്പന്‍റയിനും ചേര്‍ത്ത് തിരുമ്മി കഴുകിയാല്‍ മതി.

സ്റ്റീല്‍ പാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ വിനാഗിരി ഒരു തുണിയില്‍ മുക്കി തുടച്ചാല്‍ മതി. പാത്രത്തിലെ എണ്ണമയം നീക്കാന്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളം കൊണ്ട് കഴുകിയാല്‍ മതി.

വെബ്ദുനിയ വായിക്കുക