അപ്പത്തിന് അരയ്ക്കുന്ന അരിയോടൊപ്പം അല്‍പം ഉഴുന്ന് അരയ്ക്കുക. തേങ്ങാവെള്ളം പഞ്ചസാരചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ അപ്പത്തിന് അരയ്ക്കുന്ന വെള്ളത്തിന് പകരം ഈ ലായനി ഉപയോഗിക്കാം.
അപ്പമുണ്ടാക്കാന്‍ പുട്ടുപൊടി പരുവത്തില്‍ മാവ് വറുത്താലും മതി. മാവ് കലക്കാന്‍ പശുവിന്‍പാല്‍ ഉപയോഗിക്കാം. തേങ്ങാവെള്ളമൊഴിച്ച് അപ്പമുണ്ടാക്കുമ്പോള്‍ അല്‍പം ചൂടുള്ള പാല്‍ കൂടി ചേര്‍ക്കുക.
അപ്പം ചട്ടിയില്‍ പിടിക്കാതിരിക്കാന്‍ അപ്പമുണ്ടാക്കുന്നതിന് മുമ്പ് ചട്ടിയില്‍ ഒരു ബുള്‍സൈ ഉണ്ടാക്കുക. അപ്പത്തിന് നല്ല മാര്‍ദ്ദവം വേണമെന്നുണ്ടോ. അപ്പം ചുടുന്നതിനു മുന്‍പ് ഒരു മുട്ട ഉടച്ചു ചേര്‍ക്കുക. നല്ല മാര്‍ദ്ദവം കിട്ടും.