പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,,,...

WDWD
നെഞ്ഞിന്‍ മിടിപ്പുകള്‍ തളരുന്ന നേരത്ത് ,
നയനങളില്‍ കടല്‍ ആര്‍ത്തു അലക്കുന്നുവോ ..
നുരയുന്ന നിനവുകള്‍, നോവുന്ന മുറിവുകള്‍,
പകലിരവിനിടയിലെ വേവുന്ന സന്ധ്യ നീ ,

ഒരു കൊടുംകാറ്റുപോല്‍ നീ തന്നതൊക്കെയും,
ഉടലില്‍ കൊരുക്കുവാന്‍ കാത്തുവച്ചീലയോ...
അവസാന നേരത്ത് ആടിത്തിമിര്‍ക്കുവാന്‍,
അടരുന്നവേദന മാത്രം നിറച്ചു നീ.

മൊഴിയുവാന്‍ വെമ്പുന്ന മാംസമായ് ഞാനന്ന്-
മിഴിയില്‍ തുടങ്ങുന്ന മഴയായ് മാറി നീ..
ആവാത്തതൊക്കെയും ആശിച്ച്ചിരുന്നവര്‍,
ആരെന്നറിയാത്ത അന്തിയില്‍ വീണുപോയ്‌.

പടരുന്ന വള്ളിക്ക് പകരമായ് ഞാനന്ന്,
പതിവായ്‌ പ്രണയത്തിന്‍ പ്രളയമായില്ലയോ..
മുറിവുകള്‍ മൂടുന്ന ഒരു മണല്‍ കാറ്റിനായ്..
മരുഭൂവിലിന്നു ഞാന്‍ മരണമേയലയുന്നു.


നിനയാത്ത നേരത്ത് ഒരു തുള്ളി നീരുമായ്,
നനയാത്ത മാനത്ത് പേമാരിയെന്നപോല്‍,,
അണയാന്‍ ഒരുങ്ങുന്ന നാളതിനായു നീ.
അളവറ്റ ഇടിമിന്നലായി തിരിക്കുമോ,,?

വ്യര്‍ത്ഥംആണെങ്കിലും വെറുതെയീ നിനവുകള്‍,
വാനിലെ വാനവില്‍ നെഞ്ചില്‍ വരയ്ക്കുന്നു.
ആയിരം പ്രണയങ്ങള്‍ ഞെട്ട് അറ്റ് വീണാലും
ആശതന്‍ പൂമരം പൂക്കാതിരിക്കുമോ

കനവുകള്‍ കാണുവാന്‍ മാത്രം പഠിപിച്ച,
കാലവും കണീര്മാത്രം കരുതിയോ .....
ഊര്ധ ശ്വാസംത്തിനായ് അവസാനനേരത്ത് ,,,-
ഉലകം ഉലക്കുന്ന ഊഴമാകട്ടെ ഞാന്‍ ........

വെബ്ദുനിയ വായിക്കുക