'രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ?'; വ്യക്തമായ ഉത്തരം നൽകി അനുശ്രീ

രേണുക വേണു

ശനി, 28 മാര്‍ച്ച് 2026 (15:20 IST)
Anusree
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോ എന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ വ്യക്തത വരുത്തി നടി അനുശ്രീ. താൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് പോകില്ലെന്നും അതിന് ആവശ്യമായ അറിവ് തനിക്കില്ലെന്നും ആണ് താരം വ്യക്തമാക്കിയത്. തനിക്കറിയുന്ന പണി സിനിമയാണെന്നും അതിൽ തന്നെ മുന്നോട്ട് പോകാനാണ് തീരമാനമെന്നും അനുശ്രീ പ്രതികരിച്ചു.
 
"ഇത്തവണ എന്നല്ല, ഒരിക്കലും ഞാന്‍ രാഷ്ട്രീയത്തില്‍ പോകാന്‍ പോകുന്നില്ല, വല്ലതും അറിയണ്ടേ? എന്തെങ്കിലും അറിഞ്ഞിട്ട് വേണ്ടേ നമ്മള്‍ പോകാന്‍? അറിയുന്ന പണി ചെയ്യുക എന്നുള്ളതാണ്... വലിയ കുഴപ്പമില്ലാണ്ട് സിനിമകളില്‍ ഇപ്പോള്‍ അഭിനയിക്കുന്നുണ്ട്. അത് ചെയ്ത് പോകുക എന്നുള്ളതാണ്... അല്ലാതെ രാഷ്ട്രീയം ഒന്നുമില്ല... അനുശ്രീ പ്രതികരിച്ചു.
 
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള പ്രാചരണങ്ങൽ ഉണ്ടാവുന്നുണ്ടെന്നും എന്നാൽ അതൊന്നും താൻ മനസാവാചാ കര്‍മണാ അറിയാത്ത കാര്യങ്ങളാണെന്നും അനുശ്രീ പറഞ്ഞു. ക്ഷേത്ര പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ പലവിധ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നതായും അനുശ്രീ കൂട്ടിച്ചേർത്തു.
 
ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. തുടർന്ന് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. അതേസമയം ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന 'പ്രേംപാറ്റ'യാണ് അനുശ്രീയുടേതായി വരാനിരിക്കുന്ന സിനിമ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍