വിഷ്ണുവിന് പണികൊടുത്ത് രജനി ആരാധകര്‍,സൈബര്‍ ആക്രമണം കടുത്തതോടെ പോസ്റ്റില്‍ തിരുത്ത് വരുത്തി നടന്‍

കെ ആര്‍ അനൂപ്

വെള്ളി, 17 നവം‌ബര്‍ 2023 (11:22 IST)
നടന്‍ വിഷ്ണു വിശാല്‍ കമല്‍ഹാസനും അമീര്‍ഖാനും ഒപ്പമുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഫോട്ടോയ്ക്ക് താഴെ നടന്‍ എഴുതിയ ക്യാപ്ഷനാണ് വിഷ്ണുവിന് പണി കൊടുത്തത്. സൂപ്പര്‍സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകള്‍ ആണെന്നാണ് നടന്‍ അടിക്കുറിപ്പായി എഴുതിയത്. ആ ക്യാപ്ഷന്‍ രജനി ആരാധകര്‍ക്ക് ഇഷ്ടമായില്ല. ഇതോടെ നടനെതിരെ അവര്‍ തിരിഞ്ഞു.രജനികാന്ത് മാത്രമേ സൂപ്പര്‍സ്റ്റാര്‍ എന്ന പദവിക്ക് അര്‍ഹനായിട്ടുള്ളൂ എന്നാണ് ഫാന്‍സുകാരുടെ വാദം.
 സൈബര്‍ ആക്രമണം കടുത്തതോടെ പോസ്റ്റില്‍ തിരുത്ത് വരുത്തുവാന്‍ വിഷ്ണു വിശാല്‍ നിര്‍ബന്ധിതനായി. അതോടെ സൂപ്പര്‍ എന്ന വാചകം മാറ്റുകയാണ് നടന്‍ ചെയ്തത്. സ്റ്റാറും സൂപ്പര്‍സ്റ്റാറും തമ്മിലുള്ള വ്യത്യാസം വിഷ്ണു വിശാല്‍ തിരിച്ചറിഞ്ഞു എന്നാണ് രജനി ആരാധകര്‍ അതിനുശേഷം പ്രതികരിച്ചത്. രജനീകാരുടെ ആക്രമണത്തില്‍ പോസ്റ്റ് എഡിറ്റ് ചെയ്യാന്‍ നിര്‍ബന്ധിതനായ വിഷ്ണുവിനെ ഓര്‍ത്ത് സഹതാപം ഉണ്ടെന്നാണ് കമല്‍ ആരാധകരുടെ പ്രതികരണം.
 
ഇതോടെ തന്റെ ഭാഗത്തുനിന്ന് കൂടുതല്‍ വിശദീകരണവുമായി വിഷ്ണു രംഗത്തെത്തിയിരുന്നു. സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാ കാരണങ്ങള്‍കൊണ്ടും സൂപ്പര്‍ സ്റ്റാറുകളാണെന്ന് വിഷ്ണു വീണ്ടും ആവര്‍ത്തിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍