'ഭയം വേണ്ട, നല്ലതേ വരൂ, വിജയം സുനിശ്ചിതം'; വിജയ്‌യുടെ കുറിപ്പ് വൈറൽ

രേണുക വേണു

ചൊവ്വ, 3 മാര്‍ച്ച് 2026 (11:27 IST)
vijay
തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലും പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസയുമായി നടനും ടിവികെ നേതാവുമായ വിജയ്. ഉത്കണ്ഠയും ഭയവുമില്ലാതെ ധൈര്യത്തോടെ പരീക്ഷയെ നേരിടണമെന്നും നല്ലതേ വരൂ, വിജയം നിശ്ചയമാണെന്നും വിജയ് എക്സിൽ കുറിച്ചു. വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് വിജയ് വിദ്യാർഥികൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.
 
"തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പ്ലസ് ടു പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് ആശംസകള്‍. നാളത്തെ സമ്പല്‍സമൃദ്ധമായ സമൂഹം സൃഷ്ടിക്കാന്‍ പോകുന്ന നിങ്ങള്‍ ഓരോരുത്തരും ഭയമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടണം. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലെ മികവിന് മുന്‍കൂറായുള്ള എല്ലാ ആശംസകളും നേരുന്നു. നല്ലതേ വരൂ, വിജയം നിശ്ചയം"- വിജയ് കുറിച്ചു.

தமிழ்நாடு மற்றும் புதுச்சேரியில் 12ஆம் வகுப்புப் பொதுத் தேர்வு எழுதும் என் அன்புத் தம்பிகளுக்கும் தங்கைகளுக்கும் வாழ்த்துகள்.

நாளைய வளமான சமுதாயத்தை உருவாக்க உள்ள நீங்கள் அனைவரும் இந்தத் தேர்வினைப் பதற்றமின்றி, அச்சமின்றி, துணிவுடன் எதிர்கொள்ளுங்கள். உயர்கல்வியில் சிறந்து…

— TVK Vijay (@TVKVijayHQ) March 2, 2026
അതേസമയം വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വിജയോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 20നാണ് ഹാജരാകേണ്ടത്. ചൊവ്വാഴ്ചയാണ് സംഗീത ചെങ്കൽപേട്ട് കുടുംബ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. വിജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും 2021ല്‍ ഇത് വിലക്കിയിട്ടും അത് തുടര്‍ന്നെന്നുമാണ് വിവാഹമോചന ഹരജിയില്‍ സംഗീത പറയുന്നത്. ഇതോടെ മാനസികമായി തകര്‍ന്നു, 5 വര്‍ഷത്തിലേറെയായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. വിജയ് നടിക്കൊപ്പം വിദേശത്ത് നിന്നെടുത്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നത് തനിക്കും മക്കള്‍ക്കും അപമാനമുണ്ടാക്കിയെന്നും ഒത്തുതീര്‍പ്പ് ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നുമാണ് സംഗീതയുടെ ആവശ്യം. അതേസമയം സംഭവത്തില്‍ വിജയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍