അഗതിമന്ദിരത്തിലെ അന്തേവാസികളുടെ കഴിവുകള്‍ പുറംലോകത്തെ അറിയിക്കാന്‍ ബ്രദര്‍ ബിനോയ് പീറ്റര്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രാംരാജിന്റെ വലിയ ആഗ്രഹമായിരുന്നു വിജയിനെ ഒരു നോക്ക് കാണുവാന്‍ എന്നത്. അങ്ങനെ ബ്രദര്‍ ബിനോയ് പീറ്റര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ രാംരാജിന്റെ ആഗ്രഹം പങ്കുവെച്ചു.ഈ വീഡിയോ വിജയ് ഫാന്‍സ് അസോസിയേഷന്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലേക്ക് മാറ്റിയതാണ് രാംരാജിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
വീഡിയോ വൈറലായി. തമിഴ്‌നാട്ടില്‍ ഉടനീളം വീഡിയോ പ്രചരിച്ചു. രാംരാജിന്റെ സഹോദരന്മാര്‍ ഈ വീഡിയോ കാണാനും ഇടയായി. കാലങ്ങള്‍ക്ക് മുമ്പ് തങ്ങളെ വിട്ടുപോയ സഹോദരനാണ് അതെന്ന് അവര്‍ തിരിച്ചറിഞ്ഞു. അനിയനെ തേടി സഹോദരന്മാര്‍ അഗതിമന്ദിരത്തില്‍ എത്തി.നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്തിന്റെ സാന്നിധ്യത്തില്‍ രാംരാജിനെ സഹോദരങ്ങള്‍ ഏറ്റെടുത്തു. ഞായറാഴ്ച രാത്രിയോടെ ഇവര്‍ ചിദംബരത്തേക്ക് പോയി.