Select Your Language

Notifications

webdunia
webdunia
webdunia
Thursday, 13 November 2025
webdunia

ബൈക്ക് ആക്സിഡന്റിന് ശേഷം ചലനശേഷിയും സംസാരശേഷിയും ഭാഗികമായി തകരാറിലായി, 2 വര്‍ഷത്തിന് ശേഷം കണ്ടുമുട്ടല്‍, വെയിലിലെ അമ്മയും ലോട്ടറി വില്‍പ്പനക്കാരനും

വെയില്‍

കെ ആര്‍ അനൂപ്

, തിങ്കള്‍, 25 ഏപ്രില്‍ 2022 (08:55 IST)
വെയില്‍ എന്ന ചിത്രത്തിലെ അമ്മ കഥാപാത്രത്തെ സിനിമ കണ്ടവര്‍ മറന്നുകാണില്ല. സൈക്കോളജിസ്റ്റ് കൂടിയായ ശ്രീരേഖ ആലപ്പുഴ സ്വദേശി കൂടിയാണ്.'വെയില്‍' സിനിമയുടെ ഷൂട്ടിംഗില്‍ തന്റെ ആദ്യത്തെ സീന്‍ എടുത്തപ്പോള്‍ തന്റെ കൂടെ അഭിനയിച്ച സഹ താരത്തെ വീണ്ടും കണ്ട സന്തോഷത്തിലാണ് നടി. 2 വര്‍ഷത്തിന് ശേഷം വീണ്ടും രാജേഷേട്ടനെ കണ്ടു.അടുത്തുചെന്നപ്പോള്‍ ആദ്യം എന്നെ അദ്ദേഹത്തിന് മനസ്സിലായില്ലെന്നും ശ്രീരേഖ പറയുന്നു.മുംബൈയില്‍ വെച്ച് ഒരു ബൈക്ക് ആക്സിഡന്റിനെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും ഭാഗികമായി തകരാറിലായി , നാട്ടില്‍ തിരിച്ചെത്തി ഇപ്പോള്‍ ലോട്ടറി വിറ്റു ഉപജീവനം നടത്തുകയാണ് അദ്ദേഹം എന്നും നടി കുറിച്ചു.
 
ശ്രീരേഖയുടെ വാക്കുകള്‍ 
 
ജീവിതത്തില്‍ യാദ്യശ്ചികമായി കണ്ടുമുട്ടുന്ന ചില വ്യക്തികളും സന്തോഷങ്ങളും ഉണ്ട്... ഇന്ന് അങ്ങനെയൊന്നുണ്ടായി...
 
 എന്റെ കൂടെ ഈ ഫോട്ടോയിലുള്ളത് രാജേഷ് ചേട്ടനാണ്... ഇരിഞ്ഞാലക്കുട പുല്ലൂര്‍ ആണ് ദേശം ... മുംബൈയില്‍ വെച്ച് ഒരു ബൈക്ക് ആക്സിഡന്റിനെ തുടര്‍ന്ന് ചലനശേഷിയും സംസാരശേഷിയും ഭാഗികമായി തകരാറിലായി , നാട്ടില്‍ തിരിച്ചെത്തി ഇപ്പോള്‍ ലോട്ടറി വിറ്റു ഉപജീവനം നടത്തുന്നു ... പുല്ലൂരുള്ള സേക്രഡ് ഹാര്‍ട്ട് ഹോസ്പിറ്റലില്‍ വെച്ചാണ് 2019 ഓഗസ്റ്റ് 23-ാം തീയതി ഞാന്‍ ആദ്യമായി ഇദ്ദേഹത്തെ കാണുന്നത് ... ഇത്ര കൃത്യമായ് ഈ തീയതി ഓര്‍ത്തിരിയ്ക്കുവാന്‍ കാരണവുമുണ്ട് കേട്ടോ... 'വെയില്‍' സിനിമയുടെ ഷൂട്ടിംഗില്‍ എന്റെ ആദ്യത്തെ സീന്‍ എടുത്തത് 
 ഈ ലൊക്കേഷനില്‍ വെച്ച് ഈ ചേട്ടന്റെ കൂടെയായിരുന്നു ... 2 വര്‍ഷത്തിന് ശേഷം ഇന്ന് ഞാന്‍ വീണ്ടും രാജേഷേട്ടനെ കണ്ടു ... അടുത്തുചെന്നപ്പോള്‍ ആദ്യം എന്നെ അദ്ദേഹത്തിന് മനസ്സിലായില്ല .. ലോട്ടറി ടിക്കറ്റ് വാങ്ങിയപ്പോള്‍ ചെറുതായി ആള്‍ക്ക് ഡൌട്ട് അടിച്ചു ...ഞാനാണ് വെയില്‍ സിനിമയില്‍ ഒപ്പം അഭിനയിച്ച 'അമ്മ എന്നു പറഞ്ഞപ്പോള്‍ ആ മുഖത്തു കണ്ട സന്തോഷം ... മറക്കാനാവില്ല.... മനസ്സു നിറഞ്ഞു ...... എന്നും ആ ആശുപത്രിയുടെ മുന്നിലുള്ള ഗേറ്റിനു അടുത്ത് ചാരി നിന്ന് ലോട്ടറി വില്‍പന നടത്തുന്നുണ്ടാവും ചേട്ടന്‍ ... കാണാനിടയായാല്‍ ഒന്നു ചെന്നു സംസാരിച്ചാല്‍ നിങ്ങള്‍ക്കും അടുത്തു കാണാം ആ സന്തോഷം .... ഇതൊക്കെയല്ലേ ജീവിതത്തില്‍ ബാക്കിയുണ്ടാവൂ .... അല്ലെ ? 
സന്ദീപ് എന്നാണ് ശ്രീരേഖയുടെ ഭര്‍ത്താവിന്റെ പേര്. ടിക് ടോക് വിഡിയോകളിലൂടെ ശ്രീരേഖയെ പലരും കണ്ടു കാണും. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഏറെ ഇഷ്ടമാണ് തനിക്കെന്ന് നടി പറഞ്ഞിട്ടുണ്ട്.
 
 വെയിലിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീരേഖയെ ഓഡീഷന് വേണ്ടി വിളിച്ചതും ടിക് ടോക് വിഡിയോകള്‍ കണ്ടിട്ടാണ്.
എന്നാല്‍ ഇതിനുമുമ്പും നടി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് വെയിലിലെ കഥാപാത്രമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയൻതാര വിവാഹിതയാവുന്നു, വൈകാതെ പ്രഖ്യാപനം