OTT Premiering Movies: വിജയ് സേതുപതി മുതല്‍ ടൊവിനോ വരെ; വരാനിരിക്കുന്ന ഒ.ടി.ടി. റിലീസുകള്‍

വ്യാഴം, 14 ജൂലൈ 2022 (08:03 IST)
OTT Premiering Movies: മലയാളികള്‍ കാത്തിരിക്കുന്ന സൂപ്പര്‍താര ചിത്രങ്ങള്‍ ഒ.ടി.ടി. റിലീസിന്. ഈ ആഴ്ച വിജയ് സേതുപതി ചിത്രം മുതല്‍ ആസിഫ് അലി ചിത്രം വരെ ഇനി ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാനുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം 
 
1. മാമനിതന്‍
 
വിജയ് സേതുപതി ചിത്രം മാമനിതന്‍ ജൂലൈ 15 വെള്ളിയാഴ്ച ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ എത്തും. ജൂണ്‍ 24 നായിരുന്നു തിയറ്റര്‍ റിലീസ്. ആഹ തമിഴ് എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസ്. 
 
2. വീട്ട്‌ലാ വിശേഷം
 
ബോളിവുഡ് സൂപ്പര്‍ഹിറ്റ് ബദായ് ഹോയുടെ റിമേക്ക് ആയ തമിഴ് ചിത്രം വീട്ട്‌ലാ വിശേഷം ജൂണ്‍ 15 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെത്തും. ഉര്‍വശി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സീ 5 പ്ലാറ്റ്‌ഫോമിലാണ് ഒ.ടി.ടി. റിലീസ്. 
 
3. കുഞ്ഞെല്‍ദോ 
 
ആസിഫ് അലി, ഗോപിക ഉദയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്ത കുഞ്ഞെല്‍ദോ ജൂലൈ 15 വെള്ളിയാഴ്ച സീ 5 ലൂടെ റിലീസ് ചെയ്യും. 
 
4. വാശി 
 
ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ തകര്‍ത്തഭിനയിച്ച വാശി ജൂലൈ 17 നാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍