'കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായതിന് നന്ദി'; ശ്രീശാന്തിനോട് ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

വ്യാഴം, 10 മാര്‍ച്ച് 2022 (10:11 IST)
നീല കുപ്പായമണിഞ്ഞ് ഇന്ത്യയ്ക്ക് വേണ്ടി ശ്രീശാന്ത് വീണ്ടും കളിക്കുമെന്ന് സ്വപ്നം കണ്ട ആരാധകര്‍ കേരളത്തില്‍ ഉണ്ടായിരുന്നു. രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളില്‍ ടീമില്‍ ഉണ്ടായിരുന്ന ഏക മലയാളി, ഐപിഎല്‍ വാതുവെപ്പില്‍ പെട്ട് കരിയര്‍ തന്നെ ഏറെക്കുറെ അവസാനിച്ചിട്ടും ശ്രീയുടെ തിരിച്ചുവരവ് പുതിയ ഊര്‍ജമാണ് യുവാക്കള്‍ക്ക് നല്‍കിയത്. തോറ്റ് കൊടുക്കാതെ നിയമയുദ്ധം ജയിച്ച പോരാളി. തിരിച്ചെത്തിയപ്പോഴേക്കും കരിയറിലെ നല്ല കാലം കടന്നുപോയി. പ്രായത്തെ തോല്‍പ്പിച്ച് കേരളത്തിനുവേണ്ടി വീണ്ടും രഞ്ജി ട്രോഫിയില്‍ കളിച്ചു.കളിക്കളത്തില്‍ ശ്രീശാന്ത് അസാമാന്യമായിരുന്നുവെന്ന് ഉണ്ണി മുകുന്ദന്‍. ശ്രീയ്ക്ക് അദ്ദേഹം നന്ദിയും പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക് 
 
പ്രിയ ശ്രീശാന്ത് ! രാജ്യത്തെ സേവിച്ചതിന് നന്ദി... കളിക്കളത്തില്‍ നിങ്ങള്‍ അസാമാന്യമായിരുന്നു... ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുവന്നതിന് നന്ദി. നിങ്ങളുടെ ഭാവി ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു! നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്താല്‍ നിങ്ങള്‍ തീര്‍ച്ചയായും നിരവധി ആണ്‍കുട്ടികളെ പ്രചോദിപ്പിച്ചിട്ടുണ്ട്! കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമായതിന് നന്ദി. ഭാഗ്യം നിന്നെ തുണയ്ക്കട്ടെ സുഹൃത്തേ

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍