'ചാലക്കുടിക്കാരനായി വന്നപ്പോള്‍ നിങ്ങള്‍ എന്നെ ചങ്ങാതിയാക്കി', 'ഉടുമ്പ്' ട്രെയിലര്‍ കണ്ടോയെന്ന് നടന്‍ സെന്തില്‍ കൃഷ്ണ

കെ ആര്‍ അനൂപ്

ബുധന്‍, 8 ഡിസം‌ബര്‍ 2021 (10:18 IST)
ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സെന്തില്‍ കൃഷ്ണ നായകനായെത്തുന്ന പുതിയ ചിത്രമാണ് ഉടുമ്പ്. ഡിസംബര്‍ പത്തിന് തിയറ്ററുകളിലെത്തുന്ന സിനിമയുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവന്നു.
 
'ചാലക്കുടിക്കാരനായി വന്നപ്പോള്‍ നിങ്ങള്‍ എന്നെ ചങ്ങാതിയാക്കി.ഉടുമ്പായി ഞാന്‍ വീണ്ടും നിങ്ങളുടെ അരികിലേക്ക് വരികയാണ്.ട്രെയിലര്‍ കാണുക അഭിപ്രായങ്ങള്‍ അറിയിക്കുക.'-സെന്തില്‍ കൃഷ്ണ കുറിച്ചു.
ഡോണുകളുടെയും ഗ്യാങ്സ്റ്റര്‍മാരുടെയും കഥപറയുന്ന ഡാര്‍ക്ക് ത്രില്ലറില്‍ സസ്‌പെന്‍സ് ഒളിഞ്ഞുകിടപ്പുണ്ട്.മലയാള സിനിമയില്‍ അധികം ശ്രമിക്കാത്ത ഒരു തരം സിനിമയാണ് ഇതെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.പുതുമുഖ നടി ആഞ്ചലീനയാണ് നായിക. നടന്‍ ധര്‍മ്മജനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.24 മോഷന്‍ ഫിലിംസും കെ ടി മൂവി ഹൗസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍