കള എന്ന സിനിമ റിലീസായ ശേഷം എനിക്ക് കിടിലൻ റിവ്യൂസാണ് ലഭിച്ചുകൊണ്ടിരുന്നത്.ആ സമയത്ത് അമ്മ പടം കണ്ട ശേഷം തന്നോട് പറഞ്ഞത് എന്തിനാണ് മോനേ നീ ഇങ്ങനത്തെ സിനിമയൊക്കെ ചെയ്യുന്നത്. ഞങ്ങൾക്കിത് കണ്ടുകൊണ്ടിരിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. അപ്പോഴാണ് ഞാൻ അവരുടെ പെര്‍സ്പെക്ടീവ് ആലോചിക്കുന്നത്. ആലോചിച്ചപ്പോള്‍ അമ്മ ആ പറയുന്നത് ശരിയാണ്. നമ്മള്‍ ഒരു സിനിഫയല്‍ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ ആ വയലന്‍സൊക്കെ ഭയങ്കര കണ്‍വിന്‍സിംഗ് ആണ്.
ഇതൊക്കെ വെറും തോന്നിപ്പിക്കലുകള്‍ മാത്രമല്ലേ ശരിക്കും തനിക്കൊന്നും പറ്റിയില്ലല്ലോ എന്ന് അമ്മയോട് പറഞ്ഞു. ശരിക്കും പറ്റിയല്ലോ എന്നായിരുന്നു അമ്മയുടെ മറുപടി. നീ ഇങ്ങനെ മുറിവൊക്കെയായി ചോര ഒലിപ്പിച്ച് നടക്കുന്നത് കാണാൻ ഞങ്ങൾക്കിഷ്ടമല്ല എന്നാണ് അമ്മ പറഞ്ഞത്. എന്നാല്‍ പിന്നെ നിങ്ങള്‍ക്കിഷ്ടമാകുന്ന സിനിമ വേറെ ചെയ്യാമെന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിക്കുകയായിരുന്നു. ടൊവിനോ പറഞ്ഞു.