ഞങ്ങൾ ഇന്ത്യൻ റുപ്പി ഷൂട്ട് ചെയ്തുകൊണ്ടിരുന്നപ്പോൾ ബസിൽ കുറെ പിള്ളേർ രാജപ്പാ എന്ന് വിളിച്ചു, എന്ത് മാത്രം ഉപദ്രവിച്ചിട്ടുണ്ട്, ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (15:12 IST)
മലയാള സിനിമയിൽ ഇന്നേറ്റവും വലിയ താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. തമിഴും ഹിന്ദിയും കടന്ന് സലാറിലൂടെ തെലുങ്കും കീഴടക്കാനൊരുങ്ങുന്ന പൃഥ്വിരാജിൻ്റെ സൂപ്പർ സ്റ്റാർഡത്തിലേക്കുള്ള പ്രയാണം ഒട്ടും എളുപ്പമുള്ളതായിരുന്നില്ല. ഒരു സമയത്ത് മുഴുവൻ സിനിമാപ്രവർത്തകരും വിലക്കേർപ്പെടുത്തിയിരുന്ന സംവിധായകൻ വിനയനുമൊപ്പം സഹകരിച്ചും സൂപ്പർ താരങ്ങൾ സെൻസിബിളായ വേഷങ്ങൾ ചെയ്യണമെന്നെല്ലാം അഭിപ്രായപ്പെട്ട പൃഥ്വിരാജ് വളരെ വേഗം അഹങ്കാരിയെന്ന ലേബലിൽ തളക്കപ്പെട്ട നാളുകളുണ്ടായിരുന്നു.
 
ഒരുപക്ഷേ സമൂഹമാധ്യമങ്ങളിൽ ഇത്രയും അധിക്ഷേപിക്കപ്പെട്ട ഒരു സൂപ്പർ താരം മലയാളം സിനിമയിൽ ഇല്ലെന്ന് തന്നെ പറയാം. ഒരു കാലത്ത് രാജപ്പനെന്ന് അധിക്ഷേപിക്കപ്പെട്ട താരം ആ വിളി രാജുവേട്ടൻ എന്നതിലേക്ക് തിരുത്തിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹത്തിൻ്റെ മനസ്സാന്നിധ്യവും കഠിനാദ്ധ്വാനവും കൊണ്ടെന്നുള്ളത് നിശ്ചയം. അത്തരമൊരു അനുഭവം സംഭവിച്ചത് മുൻപ് ടീനി ടോം തുറന്ന് പറഞ്ഞിരുന്നു. സംഭവം ഇങ്ങനെ.
 
പൃഥ്വിരാജിനെ എതിർക്കാൻ ഒരു സമയത്ത് ഹേറ്റർമാരുടെ ഒരു പേജ് തന്നെയുണ്ടായിരുന്നു. പൃഥ്വിയുടെ ധൈര്യം സമ്മതിക്കേണ്ടത് തന്നെയാണ്. ഞങ്ങൾ ഇന്ത്യൻ റുപ്പി ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ ബസിൽ കുറെ പിള്ളേർ രാജപ്പാ രാജപ്പാ എന്ന വിളികളുമായെത്തി. സ്വതസിദ്ധമായ ശൈലിയിൽ ഒരു പുഞ്ചിരി മാത്രമാണ് പൃഥ്വിയിൽ നിന്നും ഉണ്ടായത്.
 
അതായത് ആ ചിരിയിലുണ്ട്. ഈ ഹേറ്റേഴ്സെല്ലാം ഒരിക്കൽ തൻ്റെ ഫാൻസ് ആയി മാറും എന്നുള്ള ഉറപ്പ്. എന്തുമാത്രം ഉപദ്രവിച്ചിട്ടുണ്ട് രാജുവിനെ. അയാൾ ആരെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ? ആരെയെങ്കിലും കുത്തിക്കൊന്നോ? ഒരു ഇംഗ്ലീഷ് അറിയും എന്നതിലാണ് ഇത്രയും ആളുകൾ രാജുവിനെ വേദനിപ്പിച്ചത്. ഇപ്പോൾ അയാൾ എവിടെ നിൽക്കുന്നു ടിനി ടോം ചോദിക്കുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍