'തുറമുഖം'ത്തിന് എന്ത് സംഭവിച്ചു ?ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്ന് നിവിന്‍ പോളി

കെ ആര്‍ അനൂപ്

വെള്ളി, 22 ജൂലൈ 2022 (14:21 IST)
മാസങ്ങളായി, റിലീസ് പ്രഖ്യാപിക്കുകയും പിന്നെ പ്രദര്‍ശന തീയതി അടുക്കുമ്പോള്‍ അത് മാറ്റുകയും ചെയ്യുന്ന നിവിന്‍പോളി ചിത്രമാണ് തുറമുഖം. മഹാവീര്യര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നിവിന്‍ പോളി തുറമുഖം സിനിമ എന്തുകൊണ്ടാണ് ഇനിയും പ്രദര്‍ശനത്തിന് എത്താത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയുണ്ടായി.
 
മൂത്തോന്‍ റിലീസ് ചെയ്ത ശേഷം നിവിന്‍ പോളിയുടെതായി പുറത്തുവരാന്‍ ഇരുന്ന ചിത്രമായിരുന്നു തുറമുഖം.പല കാരണങ്ങളാല്‍, ചില ഫിനാന്‍ഷ്യല്‍ സെറ്റില്‍മെന്റ് പ്രശ്നങ്ങളാല്‍ ഇങ്ങനെ നീണ്ടുപോയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ കാണുന്നത്. അത് ഇനി എന്ന് ഇറങ്ങുമെന്നുള്ള കാര്യത്തിനെ കുറിച്ച് എനിക്കറിയില്ലെന്നാണ് നിവിന്‍ പോളി പറഞ്ഞത്. തീര്‍ന്നില്ല ഇനി വരുന്ന മാസങ്ങളില്‍ തന്റെ പുതിയ സിനിമകള്‍ ബാക്ക് ടു ബാക്ക് റിലീസ് ഉണ്ടാകുമെന്നും നടന്‍ അറിയിച്ചു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍