എങ്ങു നിന്നും മികച്ച പ്രതികരണം ലഭിക്കുന്ന ജയ് ഭീം അടുത്തിടെ വിവാദങ്ങളിലും പെട്ടു. തങ്ങളുടെ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചു കൊണ്ടാണ് വണ്ണിയാര്‍ സംഘം രംഗത്തെത്തിയത്. രാജാകണ്ണിനെ പീഡിപ്പിക്കുന്ന പൊലീസുകാരന്റെ കഥാപാത്രത്തെ മനപൂര്‍വം വണ്ണിയാര്‍ ജാതിയില്‍ പെട്ടയാളാക്കി എന്നാണ് അവരുടെ പ്രധാന ആരോപണം. ഈ സാഹചര്യം കണക്കിലെടുത്ത് സാഹചര്യത്തില്‍ സൂര്യയുടെ ചെന്നൈയിലെ വീടിന് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.