'ഞാന്‍ ചാണകമല്ലേ..., മുഖ്യമന്ത്രിയെ വിളിക്കൂ',ഇ-ബുള്‍ ജെറ്റ് വിഷയത്തില്‍ സുരേഷ് ഗോപിയുടെ മറുപടി വൈറലാകുന്നു
കഴിഞ്ഞദിവസം മുതലേ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറയുകയാണ്. ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുരേഷ് ഗോപിയെയും ചിലര്‍ വിളിച്ചിരുന്നു. അവര്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പെരുമ്പാവൂരില്‍ നിന്ന് വിളിച്ച ചിലരാണ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടത്.
ആദ്യം സുരേഷ് ഗോപിയുടെ പ്രശ്‌നം പറഞ്ഞെങ്കിലും അദ്ദേഹത്തിന് കാര്യം മനസ്സിലായില്ല.ഇ ബുള്‍ജെറ്റോ എന്ന് മനസ്സിലാകാത്ത രീതിയില്‍ അദ്ദേഹം ചോദിച്ചു.വണ്ടി മോഡിഫൈ ചെയ്തതിനാല്‍ ഇ-ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാണ് വിളിച്ച ആളുകള്‍ പറഞ്ഞത്. 'നിങ്ങള്‍ മുഖ്യമന്ത്രിയെ വിളിക്കൂ. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും കീഴിലാണ്' എന്നാണ് സുരേഷ് ഗോപി മറുപടിയായി പറഞ്ഞത്. സാറിന് ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അവര്‍ ചോദിച്ചു. 'എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല. ഞാന്‍ ചാണകമല്ലേ. ചാണകം എന്നു കേട്ടാലേ ചിലര്‍ക്ക് അലര്‍ജിയല്ലേ'എന്നാണ് മറുപടിയായി സുരേഷ് ഗോപി പറഞ്ഞത്.