'എന്റെ എക്കാലത്തെയും ശക്തി,കര്‍ക്കശക്കാരിയായ അമ്മ'; സുപ്രിയ മേനോന് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജും ദുല്‍ഖറും

കെ ആര്‍ അനൂപ്

ശനി, 31 ജൂലൈ 2021 (08:59 IST)
പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്റെ ജന്മദിനമാണ് ഇന്ന്. തന്റെ ലവിന് രാവിലെതന്നെ പൃഥ്വിരാജ് ആശംസകളുമായി എത്തി. അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ ദുല്‍ഖറും പിറന്നാളാശംസകള്‍ നേര്‍ന്നു. 
 
'ജന്മദിനാശംസകള്‍ ലവ്. എല്ലാ ഉയര്‍ച്ചകള്‍ക്കും താഴ്ചകള്‍ക്കും, നീ എന്നെ പിടിച്ചുനിര്‍ത്തുന്ന എല്ലാത്തിനും, എനിക്കറിയാവുന്ന ഏറ്റവും ശക്തയായ പെണ്‍കുട്ടിക്ക്, ഏറ്റവും കര്‍ക്കശക്കാരിയായ അമ്മയ്ക്ക് (ഒപ്പം ഭാര്യ ), എന്റെ എക്കാലത്തെയും ശക്തിക്കും എന്റെ ഏറ്റവും വലിയ സ്ഥിരതയ്ക്കും ജീവിതത്തില്‍, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു! അല്ലിയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്നത് നീ വെറുക്കുന്നുവെന്ന് എനിക്കറിയാം.പക്ഷെ, നിന്റെയും നമ്മുടെയും ചെറിയ സന്തോഷത്തിന്റെ ചിത്രം ഇന്ന് ലോകം കാണണമെന്ന് ഞാന്‍ വിചാരിക്കുന്നു'- പൃഥ്വിരാജ് കുറിച്ചു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Dulquer Salmaan (@dqsalmaan)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍