Sumathi Valav OTT: ഒ.ടി.ടിയിൽ ഹിറ്റടിച്ച് അർജുൻ അശോകന്റെ സുമതി വളവ്

നിഹാരിക കെ.എസ്

ശനി, 27 സെപ്‌റ്റംബര്‍ 2025 (12:42 IST)
അർജുൻ അശോകൻ നായകനായി വന്ന ചിത്രമാണ് സുമതി വളവ്. സുമതി വളവ് 25 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. വളരെ ബജറ്റ് കുറഞ്ഞ സിനിമയായിരുന്നു ഇത്. വലിയ രീതിയിൽ സിനിമ വിജയിച്ചു. പ്രായഭേദമന്യേ എല്ലാത്തരം പ്രേക്ഷകരെയും ആസ്വദിപ്പിക്കുന്ന ചിത്രം തീയേറ്ററിലെത്തി അൻപതു ദിവസങ്ങൾ പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയ ശേഷമാണ് ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തിയത്.
 
ചിത്രം സീ ഫൈവിലൂടെ ആണ് ഇന്നലെ സ്‍ട്രീമിംഗ് തുടങ്ങിയത്. മികച്ച സ്വീകാര്യതയാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ, വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽ മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സുമതി വളവിന്റെ നിർമ്മാണം. ബൈജു ഗോപാലൻ, വി. സി. പ്രവീൺ എന്നിവരാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേഴ്‌സ്‌. കൃഷ്ണമൂർത്തിയാണ് ചിത്രത്തിന്റെ എക്സികുട്ടിവ് പ്രൊഡ്യൂസർ. 
 
മാളികപ്പുറത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് സുമതി വളവ്. മാളികപ്പുറം, ആനന്ദ് ശ്രീബാല, പത്താം വളവ്, നൈറ്റ് റൈഡ്, കടാവർ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിലാഷ് പിള്ളയാണ് സുമതി വളവിന്റെ രചന നിർവഹിച്ചത്. മലയാളത്തിൽ സൂപ്പർ ഹിറ്റ് ഗാനങ്ങളൊരുക്കിയ രഞ്ജിൻ രാജ് സുമതി വളവിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ശ്രീ ഗോകുലം മൂവീസിന്റെ വിതരണ പങ്കാളിയായ ഡ്രീം ബിഗ് ഫിലിംസാണ് സുമതിവളവിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍