സുബി സുരേഷിന്റെ ആഗ്രഹം, വീഡിയോ പബ്ലിഷ് ചെയ്ത് കുടുംബം

കെ ആര്‍ അനൂപ്

ശനി, 11 മാര്‍ച്ച് 2023 (16:04 IST)
നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഓര്‍മ്മകളിലാണ് കുടുംബം. മരണത്തിന് മുമ്പ് തന്റെ യൂട്യൂബ് ചാനലില്‍ പബ്ലിഷ് ചെയ്യുവാനായി നിരവധി വീഡിയോകള്‍ നടി എടുത്തു വച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് തിരിച്ച് വരുമ്പോള്‍ ആ വീഡിയോകള്‍ അപ്ലോഡ് ചെയ്യണമെന്ന് ആഗ്രഹം സുബി പറയുമായിരുന്നു എന്ന് സഹോദരന്‍ എബി പറഞ്ഞു.
 രണ്ടു മാസങ്ങള്‍ക്ക് മുമ്പ് എടുത്ത സുബിയുടെ വീഡിയോ യൂട്യൂബില്‍ പബ്ലിഷ് ചെയ്തിരിക്കുകയാണ്.
 
സുബി സുരേഷിനെ സഹായിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞു സഹോദരന്‍ എബി നേരത്തെ എത്തിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍