Lekshmi Jayan: തുണിയഴിച്ച് ആളെ കൂട്ടുന്നുവെന്ന അധിക്ഷേപം ഞാൻ കണ്ടില്ലെന്ന് വെയ്ക്കും, പക്ഷേ വീട്ടിൽ അമ്മയും പിള്ളേരുമുണ്ട്, അവരെ ബാധിക്കും: ലക്ഷ്മി ജയൻ
സാധാരണ ഞാന്‍ ഇതിനൊന്നും പ്രതികരിക്കാറില്ല. അയര്‍ലാന്‍ഡില്‍ ഞാന്‍ ചെയ്ത ഒരു പരിപാടിയുടെ വീഡിയോ ഞാന്‍ പാന്റിട്ടില്ല എന്ന് പറഞ്ഞാണ് വൈറലായത്. ഇന്ന് ഇട്ടത് പോലെ ഒരു സ്‌കിന്നി പാന്റാണ് അന്നും ഇട്ടത്. .പരിപാടി കിട്ടാത്തതുകൊണ്ട് തുണിയഴിച്ച് പരിപാടിക്ക് ആളെ വിളിച്ചുകൂട്ടുകയാണെന്നായിരുന്നു വീഡിയോയ്ക്ക് ലഭിച്ച കമന്റുകള്‍.എനിക്ക് കഴിവുണ്ടായത് കൊണ്ടാണ് ഞാന്‍ പാടുന്നത്. ഇത്തരം കമന്റുകള്‍ ഞാന്‍ കണ്ടില്ലെന്ന് വെയ്ക്കും. പക്ഷേ വീട്ടില്‍ അമ്മയും പിള്ളേരുമുണ്ട്. അവരെ അത് ബാധിക്കും.
നിനക്ക് ചുരിദാര്‍ ഇട്ടുകൂടെ എന്ന് ആളുകള്‍ ചോദിക്കും. എല്ലാവരും ചുരിദാറൊക്കെ ഇട്ട് വരുമ്പോള്‍ ഞാന്‍ മുണ്ടും ബ്ലൗസും ഇട്ട് വന്നാലല്ലെ ഒരു വ്യതസ്തതയുള്ളു. ഞാന്‍ സെലിബ്രിറ്റിയാണെന്ന് 2 പേര്‍ക്ക് തോന്നുകയെങ്കിലും വേണ്ടെ. എന്തൊക്കെയായാലും ആ വീഡിയോ വൈറലായതോടെ ഓഫ് സീസണിലും എനിക്ക് പരിപാടികള്‍ ലഭിച്ചു. അതുകൊണ്ട് നന്ദി മാത്രമെയുള്ളു. ലക്ഷ്മി ജയന്‍ പറഞ്ഞു.