വളരെ എക്‍സന്‍ട്രിക്കായ, പെട്ടെന്ന് പ്രകോപിതനാകുകയും പൊട്ടിത്തെറിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന നായകനെയാണ് ചിത്രത്തില്‍ ഷാരുഖ് അവതരിപ്പിക്കുന്നത് എന്നാണ് അറിയുന്നത്. അതിനാലാണത്രേ സങ്കി എന്ന് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.
ബിഗില്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഷാരുഖും അറ്റ്‌ലിയും തമ്മിലുള്ള ഡിസ്കഷന്‍ തുടരുകയായിരുന്നുവത്രേ. ‘സീറോ’ എന്ന സിനിമ തകര്‍ന്ന് തരിപ്പണമായതിന് പിന്നാലെ ഷാരുഖ് സിനിമാലോകത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇനി ഒരു വമ്പന്‍ ഹിറ്റിലൂടെ മാത്രമേ മടങ്ങിവരികയുള്ളൂ എന്നതാണ് ഷാരുഖിന്‍റെ തീരുമാനം. അതിനുപറ്റിയ ഒരു സംവിധായകനെ അന്വേഷിക്കുകയായിരുന്നു കിംഗ് ഖാന്‍.
രാജ്‌കുമാര്‍ ഹിറാനി, മധുര്‍ ഭണ്ഡാര്‍ക്കര്‍, രോഹിത് ഷെട്ടി തുടങ്ങി പലരെയും ആലോചിചെങ്കിലും ഒടുവില്‍ ഷാരുഖ് തന്‍റെ അടുത്ത ചിത്രത്തിന് സംവിധായകനായി അറ്റ്‌ലിയെ തീരുമാനിക്കുകയായിരുന്നു. ഒരു റീമേക്ക് സിനിമയാകില്ല ‘സങ്കി’ എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്‍റെ ആദ്യ ഹിന്ദിച്ചിത്രത്തിനായി ഒരു ഫ്രഷ് തിരക്കഥ അറ്റ്‌ലി തയ്യാറാക്കിയിട്ടുണ്ടത്രേ. എന്തായാലും തമിഴകത്തെ മോസ്റ്റ് വാണ്ടഡ് സംവിധായകനായ അറ്റ്‌ലി ഇനി ഹിന്ദിയുടെ പ്രിയ സംവിധായകനായി മാറുമെന്ന് പ്രതീക്ഷിക്കാം.