മുകേഷിനും ഇന്നസെന്റിനും മാത്രമല്ല, പിഷാരടിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനോ പ്രചരണത്തിന് ഇറങ്ങാനോ സ്വാതന്ത്ര്യം ഉണ്ട്: ഷാഫി പറമ്പിൽ

കെ ആര്‍ അനൂപ്

ശനി, 8 മെയ് 2021 (13:55 IST)
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഷാഫി പറമ്പിലിന് വിജയിക്കാനായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പം നിന്ന രമേശ് പിഷാരടിയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചിരിക്കുകയാണ് ഷാഫി.അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ടെന്നും എംഎല്‍എ പറഞ്ഞു.
 
ഷാഫി പറമ്പിലിന്റെ വാക്കുകളിലേക്ക് 
 
'നന്ദി പിഷാരടി,ആര്‍ജ്ജവത്തോടെ ഒപ്പം നിന്നതിന്. നിര്‍ണ്ണായകമായ ഒരു വിജയത്തിന് സാന്നിദ്ധ്യം കൊണ്ട് കരുത്ത് പകര്‍ന്നതിന്. അവരവര്‍ക്കിഷ്ടപെടുന്ന പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങാനോ മത്സരിക്കാനോ ഉള്ള സ്വാതന്ത്ര്യം മുകേഷിനും ഇന്നസെന്റിനും മാത്രമല്ല സലീം കുമാറിനും പിഷാരടിക്കും ധര്‍മ്മജനും ജഗദീഷിനുമൊക്കെയുണ്ട്'- ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍