മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസിന്റെ തിരക്കിലായിരുന്നു സേതു ശിവാനന്ദന്‍. ട്വല്‍ത്ത് മാനില്‍ പബ്ലിസിറ്റി ഡിസൈന്‍ ജോലികള്‍ ചെയ്തത് അദ്ദേഹമായിരുന്നു.സുരേഷ് ഗോപിയുടെ 251-ാമത്തെ ചിത്രം പ്രഖ്യാപിച്ചപ്പോള്‍ അതിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.വാച്ച് റിപ്പയര്‍ ചെയ്യുന്ന സുരേഷ്ഗോപിയാണ് പോസ്റ്ററില്‍ കാണാനായത്. കഥാപാത്രത്തെ കുറിച്ചുള്ള മനസ്സിലെ ആശയം സേതു ശിവാനന്ദന്‍ വരച്ചെടുക്കുകയായിരുന്നു.എസ്‌കെഡി കണ്ണന്‍ ആണ് ആ ചിത്രംവെച്ച് പോസ്റ്റര്‍ രൂപകല്‍പന ചെയ്തത്. ഇപ്പോഴിതാ മേക്കപ്പ്പിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച രഞ്ജിത്ത് അമ്പാടിക്ക് ആശംസകള്‍ നേര്‍ന്ന് സേതു ശിവാനന്ദന്‍ എത്തിയിരിക്കുകയാണ്.
സേതു ശിവാനന്ദന്റെ വാക്കുകള്‍
മേക്കപ്പ്പിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ശ്രീ Ranjith Ambady (രഞ്ജിത്തേട്ടന് ഹൃദയം നിറഞ്ഞ ആശംസകള്‍...കുറച്ചു മുന്‍പേ ഞാന്‍ post ചെയ്ത monkeyman എന്ന post ഉണ്ടാകാന്‍ പോലും കാരണക്കാരന്‍ രഞ്ജിത്തേട്ടന്‍ കൂടിയാണ്... വര്‍ഷങ്ങള്‍ക്കു മുന്‍പ് takeoff എന്ന ചിത്രത്തില്‍ prosthetic വര്‍ക്കിന്റെ ആവിശ്യത്തിനായി clay modeling work ചെയ്യുവാനായി ആണ് എന്നെ വിളിപ്പിച്ചേ ഞാനും വിക്കിയും ആദ്യമായി രഞ്ജിത്തേട്ടനെ അന്ന് പരിചയപെടുന്നേ..അന്നാണ് ഞങ്ങള്‍ ആദ്യമായി silicone കാസ്റ്റിംഗിനെ പറ്റി പഠിക്കുന്നത് പിന്നീടാങ്ങോട്ട് ഒരുപാട് വര്‍ക്കുകള്‍ ചെയ്യപ്പിച്ചിട്ടുണ്ട്.. Concept സ്‌കെച്ചസും, clay മോഡലിംങും ഒക്കെ.. സ്വന്തം വീടുപോലെയാണ് രഞ്ജിത്തേട്ടന്റെ വീട്ടില്‍ പോയാല്‍.. അവിടെ ഞങ്ങള്‍ക്കൊരു ചേച്ചിയും മകനും ഉണ്ട്. എപ്പോള്‍ ചെന്നാലും ഭക്ഷണം കഴിക്കാതെ വിടുകയില്ല.. ആട് ജീവിതത്തിന്റെ വര്‍ക്കിനായി രഞ്ജിത്തേട്ടന്‍ വിദേശത്തേക്ക് പോകും മുന്‍പേ അതിന്റെ വര്‍ക്കിനായി വിളിച്ചു... ഒപ്പം ഞങ്ങള്‍ക്കിഷ്ട്ടമുള്ള മീനും വിഭവങ്ങളും ഒക്കെ ഒരുക്കിട്ടാണ് വിളിച്ചേ.. Work + സ്‌നേഹം ആടുജീവിതം ചേട്ടന്റെ ജീവിതത്തിലെ ഏറ്റവും വല്ല്യ turning point ആകും 100% എല്ലാവിധ ആശംസ്സകളും നേരുന്നു.