Sara'S Making video|കോവിഡ് കാലത്തെ പരിമിതിയില്‍ നിന്നുകൊണ്ടാണ് മനോഹരമായ ചിത്രം പിറന്നത് ഇങ്ങനെ, വീഡിയോ

കെ ആര്‍ അനൂപ്

വെള്ളി, 9 ജൂലൈ 2021 (10:50 IST)
ജൂലൈ അഞ്ചിന് പ്രേക്ഷകരിലേക്ക് എത്തിയ സാറാസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സണ്ണി വെയ്ന്‍-അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സിനിമയുടെ മേക്കിങ് വീഡിയോ പുറത്തുവന്നു.
 
കോവിഡ് കാലത്തെ പരിമിതിയില്‍ നിന്നുകൊണ്ടാണ് മനോഹരമായ ചിത്രം പിറന്നത്. രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള മേക്കിങ് വീഡിയോ കാണാം.
 'കഥ പറയണ് കഥ പറയണ്...' എന്ന പാട്ടിന്റെ അകമ്പടിയുമുണ്ട് മേക്കിങ് വിഡിയോയ്ക്ക്.ഈ ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും സംഗീതം നല്‍കിയതും ഷാന്‍ റഹ്മാനാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍