'മീസ്- എന്‍- സീന്‍ എന്റര്‍ടെയ്ന്‍മെന്റ്'ന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അര്‍ജുന്‍ സത്യന്റെതാണ് തിരക്കഥയും സംഭാഷണവും. കലാഭാവന്‍ ഷാജോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളായിട്ടാണ് അനു സിത്താര എത്തുന്നത്. മല്ലിക സുകുമാരന്‍, ബേബി ലക്ഷ്മി, ആശാ അരവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാര്‍ത്തിക് എ. ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജോണ്‍കുട്ടിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
കലാസംവിധാനം: രാജീവ് കോവിലകം, മേയ്ക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണനന്‍, വസ്ത്രാലങ്കാരം: അസാനിയ നസ്രിന്‍, സ്റ്റില്‍സ്: സന്തോഷ് പട്ടാമ്പി, ഡിസൈന്‍: മാ മി ജോ, അസോസിയേറ്റ് ഡയറക്ടര്‍: റെനിറ്റ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭിലാഷ് എം.യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഇക്ബാല്‍ പാനായിക്കുളം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: സിന്‍ജോ ഒറ്റത്തയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോസഫ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ജോമറ്റ് മണി യെസ്റ്റ, പിങ്കു ഐപ്പ്, പിആര്‍ഒ & ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: വൈശാഖ് സി വടക്കേവീട്.