പടക്കളം തകര്‍ത്തു, സന്ദീപ് പ്രദീപിന്റെ സമയം തെളിഞ്ഞു, കിഷ്‌കിണ്ഡാ കാണ്ഡം ടീമിന്റെ പടത്തിലും നായകന്‍

അഭിറാം മനോഹർ

ചൊവ്വ, 20 മെയ് 2025 (20:18 IST)
Sandeep pradeep next with kishkindhakandam Team
മലയാള സിനിമയിലെ യുവതാരനിരയിലെ ശ്രദ്ധേയമായ താരങ്ങളാണ് നസ്ലെന്‍ ഗഫൂറും മാത്യു തോമസും. ഈ യുവതാരനിരയിലേക്ക് സന്ദീപ് പ്രദീപ് എന്ന താരത്തിന്റെ പേര് കൂടെ ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങിയത് അടുത്തിടെയാണ്. പതിനെട്ടാം പടി എന്ന സിനിമയിലൂടെ സിനിമയില്‍ എത്തിയിട്ടും താരം ശ്രദ്ധ നേടിയത് ഫാലിമി എന്ന സിനിമയിലൂടെയാണ്. ഫാലിമിക്ക് ശേഷം ആലപ്പുഴ ജിംഖാന ഒടുവില്‍ പടക്കളം എന്ന സിനിമയിലൂടെ പതിയെ സന്ദീപ് തന്റേതായ ഒരിടം പിടിച്ച് കഴിഞ്ഞു.
 
ആലപ്പുഴ ജിംഖാനയിലെ ഷിഫാസ് എന്ന കഥാപാത്രം നായകനോളം കയ്യടി നേടിയ കഥാപാത്രമായിരുന്നു. പോര്‍ക്കളത്തിലെ ജിതിന്‍ എന്ന കഥാപാത്രവും പ്രകടനം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ചു. ഇപ്പോഴിതാ കിഷ്‌കിണ്ഡാ കാണ്ഡം ടീമിന്റെ വരാനിരിക്കുന്ന പടത്തിലും നായകനാകുന്നത് സന്ദീപാണ്. കോമഡിയ്‌ക്കൊപ്പം അത്യാവശ്യം മാസ് വേഷങ്ങളും കൈകാര്യം ചെയ്യാനാകുമെന്ന് സന്ദീപ് തെളിയിച്ചു കഴിഞ്ഞു. വരാനിരിക്കുന്ന പ്രൊജക്ടുകളിലും വിജയം നേടാനായാല്‍ നസ്ലിനൊപ്പം ഉയര്‍ന്ന് കേള്‍ക്കുന്ന പേരായി സന്ദീപ് ഉടന്‍ തന്നെ മാറുമെന്നാണ് ആരാധകരും കരുതുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍