രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍, മാസ് ലുക്കിന് കൈയ്യടിച്ച് അനുപമ പരമേശ്വരനും അപര്‍ണ ഗോപിനാഥും !

കെ ആര്‍ അനൂപ്

തിങ്കള്‍, 24 മെയ് 2021 (08:58 IST)
ഏറെ പ്രതീക്ഷകളോടെയാണ് ദുല്‍ഖര്‍ സല്‍മാന്റെ സല്യൂട്ടിനായി ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമ എങ്ങനെ ഉള്ളതായിരിക്കുമെന്ന സൂചന നല്‍കികൊണ്ട് പുതിയ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ ദുല്‍ഖര്‍ പോലീസ് യൂണിഫോമില്‍ നില്‍ക്കുന്നത് കാണാം. ഒരു മാസ് പോലീസ് ഉദ്യോഗസ്ഥനായി നടന്‍ എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. 
 
അനുപമ പരമേശ്വരന്‍ അപര്‍ണ ഗോപിനാഥ്,മനോജ് കെ ജയന്‍, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങി നിരവധി പേരാണ് ദുല്‍ഖറിന്റെ പുതിയ ലുക്കിന് കൈയ്യടിച്ചത്.
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇതിനകം ആരംഭിച്ചു. ഡബ്ബിംഗ് ജോലികളും പുരോഗമിക്കുകയാണ്. സബ് ഇന്‍സ്‌പെക്ടര്‍ അരവിന്ദ് കരുണാകരനായി ദുല്‍ഖര്‍ വേഷമിടുന്നു. തന്റെ കരിയറില്‍ ഇതാദ്യമായാണ് നടന്‍ മുഴുനീള പോലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്നത്.സ്വാഭാവികമായും ആരാധകരുടെ പ്രതീക്ഷകള്‍ വലുതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍