ആലിയ ഭട്ട് എത്തി, രാജമൗലിയുടെ ‘ആർആർആർ’ ബ്രഹ്മാണ്ഡം !

കെ ആർ അനൂപ്

തിങ്കള്‍, 7 ഡിസം‌ബര്‍ 2020 (21:00 IST)
ബോളിവുഡ് നടി ആലിയ ഭട്ട് ‘ആർആർആർ’ ടീമിനൊപ്പം ചേർന്നു. ഈ ചിത്രത്തിൽ അഭിനയിക്കാനായി എസ് എസ് രാജമൗലിയോട് അക്ഷരാർത്ഥത്തിൽ അപേക്ഷിച്ചിരുന്നു എന്ന് നടി പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷകളാണുള്ളത്. അതേസമയം ആലിയയുടെ ക്യാരക്ടർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 
 
ചിത്രത്തിൽ വൻതാരനിര തന്നെ അണിനിരക്കുന്നുണ്ട്. ആലിയ ഭട്ടിനെ കൂടാതെ ചിത്രത്തിൽ ജൂനിയർ എൻടിആർ, രാം ചരൺ, അജയ് ദേവഗൺ, സമുദ്രക്കനി, ഒലിവിയ മോറിസ്, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
 
 450 കോടി ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അല്ലൂരി സീതാരാമ രാജുവായി രാം ചരണും കോമരം ഭീമിന്റെ വേഷത്തിൻ ജൂനിയർ എൻ‌ടി‌ആറും എത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍