ഇന്ന് എസ്എസ് രാജമൗലി തൻറെ നാല്‍പ്പത്തേഴാം ജന്മദിനം ആഘോഷിക്കുകയാണ്. ആർആർആർ സെറ്റിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷങ്ങൾ നടക്കുക. സോഷ്യൽ മീഡിയയിലൂടെ ആശംസ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. റാണ ദഗ്ഗുബതിയും രാം ചരണും മഹേഷ് ബാബുവും ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട സംവിധായകന് ആശംസകൾ നേർന്നു.